മൊബൈലില്‍ സംസാരിക്കുന്നതിനിടെ ടാറ്റാ കോഫി എസ്റേറ്റ് ജനറല്‍മാനേജര്‍ മിന്നലേറ്റു മരിച്ചു
Tuesday, April 22, 2014 12:29 AM IST
മടിക്കേരി(കര്‍ണാടക): മൊബൈലില്‍ സംസാരിക്കുന്നതിനിടെ എസ്റേറ്റുടമ മിന്നലേറ്റു മരിച്ചു. ബാംഗളൂരിലെ ടാറ്റാ കോഫി ലിമിറ്റഡ് ജനറല്‍ മാനേജരും കര്‍ണാടക പ്ളാന്റേഴ്സ് അസോസിയേഷന്‍ മുന്‍ ചെയര്‍മാനുമായ കോദിര എം.നാണയ്യ(ഡാനി-58)യാണു മരിച്ചത്. വീരാജ്പേട്ടയ്ക്കടുത്ത കാരാദയിലെ സ്വന്തം കാപ്പിത്തോട്ടത്തില്‍വച്ച് ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തോട്ടത്തോടു ചേര്‍ന്ന് പുതുതായി നിര്‍മിക്കുന്ന വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മൂന്നു ദിവസംമുമ്പാണ് നാണയ്യ ബാംഗളൂരില്‍നിന്നുമെത്തിയത്. മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്ന നാണയ്യ ഇടിമിന്നലിനേത്തുടര്‍ന്ന് താഴെ വീഴുന്നത് ദൂരെനിന്ന് വീട്ടുജോലിക്കാര്‍ കാണുകയും ഉടന്‍ വീരാജ്പേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യയാണ് നാണയ്യയുടെ ഭാര്യ. രണ്ടു മക്കളുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.