ഗിരിരാജ് സിംഗിനെതിരേ മൂന്നാമത്തെ എഫ്ഐആര്‍
Wednesday, April 23, 2014 12:20 AM IST
പാറ്റ്ന: നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ഗിരിരാജ് സിംഗിനെതിരേ മൂന്നാമത്തെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു. പാറ്റ്ന ജില്ലാഭരണകൂടത്തിന് വിശദീകരണം നല്‍കാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍ട്ട് പോലീസ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്. മോദിയുടെ എതിരാളികളെ പാക്കിസ്ഥാനിലേക്ക് അയയ്ക്കണമെന്നു ഗിരിരാജ് സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹത്തോടു ജില്ലാ ഭരണകൂടം വിശദീകരണം ആരാഞ്ഞു. വിശദീകരണം നല്‍കാത്തതിനെത്തുടര്‍ന്നാണു വീണ്ടും എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.