വധേരക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്: പ്രിയങ്ക
വധേരക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്: പ്രിയങ്ക
Wednesday, April 23, 2014 12:21 AM IST
ന്യൂഡല്‍ഹി: റോബര്‍ട്ട് വധേരക്കെതിരായ ആരോപണങ്ങള്‍ എതിരാളികള്‍ കെട്ടിച്ചമയ്ക്കുന്നതാണെന്നു പ്രിയങ്കാ ഗാന്ധിയുടെ വിശദീകരണം. രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഭര്‍ത്താവിന്റെ പേരില്‍ അഴിമതി ആരോപിച്ചു തന്റെ കുടുംബത്തെ അപമാനിക്കുകയാണെന്നു പ്രിയങ്കാ ഗാന്ധി തുറന്നടിച്ചു. എത്ര അപമാനിച്ചാലും കൂടുതല്‍ കരുത്തോടെ തന്റെ കുടുംബം തിരിച്ചു വരും. വധേരക്കെതിരേയുള്ള അഴിമതി ആരോപണങ്ങള്‍ ദുഃഖമുണ്ടാക്കുന്നതാണ്.

സത്യം ധൈര്യം പകരുന്നതാണെന്നു താന്‍ മുത്തശി ഇന്ദിരാ ഗാന്ധിയില്‍ നിന്നു പഠിച്ചിട്ടുണ്െടന്നും സത്യം മാത്രമേ നിലനില്‍ക്കുകയുള്ളൂയെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയില്‍ സോണിയാഗാന്ധിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. എന്റെ അമ്മ ഈ രാജ്യത്ത് ജനിച്ച ആളല്ല, എങ്കിലും ഈ രാജ്യത്തെ ജനതയെ തിരിച്ചറിഞ്ഞു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു.


സോണിയാഗാന്ധിക്കു വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണു വോട്ടഭ്യര്‍ഥിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ അധിക്ഷേപങ്ങളാല്‍ എതിര്‍ കക്ഷികള്‍ രാജ്യത്തിന്റെ സംസ്കാരത്തെ മലീമസമാക്കുകയാണ്. വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണിതെന്നും പ്രിയങ്ക ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.