മെയിന്‍പുരിക്കു പിന്നാലെ അസംഗഡിലും മുലായം പത്രിക സമര്‍പ്പിച്ചു
Wednesday, April 23, 2014 12:34 AM IST
അസംഗഡ്: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവ് ഇന്നലെ അസംഗഡ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മേയ് 12നാണ് ഇവിടെ വോട്ടിംഗ്. ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന മെയിന്‍പുരിയില്‍ മത്സരിക്കുന്ന മുലായം, അസംഗഡില്‍ മത്സരിക്കാനുള്ള രേഖകള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ നിനാ ശര്‍മയ്ക്കു മുമ്പാകെ സമര്‍പ്പിച്ചു.

വിജയിച്ചാല്‍ മെയിന്‍പുരി വിടില്ലെന്നു പറഞ്ഞ മുലായം പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലമാണ് അസംഗഡിലും മത്സരിക്കുന്നതെന്ന് അവകാശപ്പെടുന്നു. ബിജെപി നേതാവ് മോദി വാരാണസിയില്‍ മത്സരിക്കുന്നതിനാല്‍ അദ്ദേഹത്തെ എതിര്‍ക്കുന്നതിനു അസംഗഡില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മുലായം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.