കേജരിവാള്‍ ഇന്നു പത്രിക സമര്‍പ്പിക്കും
കേജരിവാള്‍ ഇന്നു പത്രിക സമര്‍പ്പിക്കും
Wednesday, April 23, 2014 12:35 AM IST
വാരാണസി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ഇന്നു വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ കേജരിവാള്‍ തെരഞ്ഞെടുപ്പു യുദ്ധത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെയാണ് നേരിടുന്നത്.

മോദിയെ വാരാണസിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപി തീരുമാനത്തെത്തുടര്‍ന്നു കഴിഞ്ഞമാസം കേജരിവാള്‍ അദ്ദേഹത്തെ എതിരിടുമെന്നു പ്രഖ്യാപിച്ചതോടെ ഏറെ രാഷ്്ട്രീയ പ്രാധാന്യമുള്ള യുപിയില്‍ മണ്ഡലത്തിന്റെ പ്രശസ്തി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഡല്‍ഹി അസംബ്ളി തെരഞ്ഞെടുപ്പില്‍ എഎപിയെ വന്‍വിജയത്തിലേക്കു നയിച്ച 45കാരനായ കേജരിവാള്‍, ഡല്‍ഹിയിലെ പ്രചാരണ തന്ത്രം വാരാണസിയിലുടനീളം ആവര്‍ത്തിക്കുകയാണ്.


നൂറുകണക്കിന് എഎപി പ്രവര്‍ത്തകര്‍ വിശുദ്ധ നഗരിയില്‍ വീടുവീടാനന്തരം കയറിയിറങ്ങി ജനങ്ങളുടെ പിന്തുണയും തേടുന്നു. തങ്ങളുടെ വോട്ടുബാങ്കിനെ ഉറപ്പിച്ചു നിറുത്താന്‍ ബിജെപിയും കഠിന ശ്രമമാണു നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.