പ്രചാരണത്തിനു ദീപദാസ് മുന്‍ഷിയുടെ പതിനഞ്ചുകാരന്‍ മകനും
Wednesday, April 23, 2014 12:17 AM IST
റായ്ഗഞ്ച്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതു പ്രിയദീപ് ദാസ്മുന്‍ഷിയെന്ന പതിനഞ്ചുകാരന്‍. മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെയും കേന്ദ്രമന്ത്രി ദീപ ദാസ്മുന്‍ഷിയുടെയും പുത്രന്‍. അമ്മയ്ക്കുവേണ്ടി പ്രചാരണം നടത്തിയ പ്രിയദീപിന്റെ വാക്കുകള്‍ ഇരുത്തംവന്ന രാഷ്ട്രീയക്കാരന്റേതുപോലെയായിരുന്നു.

എല്ലാവരും എന്നെ മന്ത്രിയുടെ മകനെന്നാണു വിളിക്കുന്നത്. എന്നാല്‍, ഞാന്‍ അതു മാത്രമല്ല, കോണ്‍ഗ്രസ് കുടുംബത്തിലെ അം ഗമാണ്. റായ്ഗഞ്ചില്‍ എഐഐഎംഎസ് ആശുപത്രിയെന്നത് എന്റെ പിതാവിന്റെ ആഗ്രഹമായിരുന്നു. രാഹുല്‍ജിയുടെ നേതൃത്വത്തില്‍ അതു സഫലമാകും. വര്‍ഗീയ പാര്‍ട്ടിയായ ബിജെപിയെ പരാജയപ്പെടുത്തണം. എന്റെ പിതാവ് രോഗിയാണ്. എന്റെ അമ്മ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണു തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്: പ്രിയദീപ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.