ഡല്‍ഹി മെട്രോയിലെ പോക്കറ്റടിക്കാരില്‍ 94 ശതമാനം സ്ത്രീകള്‍
Wednesday, April 23, 2014 12:18 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയിലില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സീസണ്‍ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന ചില സ്ത്രീകളെ കരുതിയിരിക്കുക. ഈ വര്‍ഷം പോക്കറ്റടിക്കു പിടിയിലായവരില്‍ 94 ശതമാനവും സ്ത്രീകളാണ്.

ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കണക്കു നല്‍കുന്നത് ഡല്‍ഹി മെട്രോയുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫാണ്. 126 പോക്കറ്റടിക്കാരെ പിടികൂടിയതില്‍ 118 പേരും സ്ത്രീകളാണ്. പോക്കറ്റടിക്കാര്‍ ഒന്നുകില്‍ കുട്ടിയെ എടുത്തോ അല്ലെങ്കില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇടകലര്‍ന്നോ സംശയത്തിനിട നല്‍കാതെയാണു നില്‍ക്കുക. ഇരകള്‍ മുഖ്യമായും സ്ത്രീ യാത്രക്കാര്‍ത്തന്നെ.


യാത്രക്കാര്‍ പ്ളാറ്റ്ഫോമിലും കോച്ചിലും തങ്ങളുടെ വസ്തുവകകളെക്കുറിച്ചും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ബോധവാന്മാരാകണമെന്നാണു ദേശീയ തലസ്ഥാനത്തും ഗുഡ്ഗാവിലും ഫരീദാബാദിലും നോയിഡയിലും ഗാസിയാബാദിലുമായുള്ള 134 മെട്രോ സ്റേഷനുകള്‍ക്കു സംരക്ഷണമേകുന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഉപദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.