റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും ഇറ്റലിയില്‍ വിവാഹിതരായി
റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും ഇറ്റലിയില്‍ വിവാഹിതരായി
Wednesday, April 23, 2014 12:18 AM IST
മുംബൈ: ബോളിവുഡ് നടി റാണി മുഖര്‍ജിയും നിര്‍മാതാവ് ആദിത്യ ചോപ്രയും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം വിവാഹിതരായി. ഏപ്രില്‍ 21 രാത്രിയില്‍ ഇറ്റലിയില്‍ നടത്തിയ ലളിതമായ ചടങ്ങില്‍ റാണിയും ആദിത്യയും വിവാഹിതരായെന്ന് യാഷ്രാജ് ഫിലിംസ് പ്രസ്താവനയിലൂടെ അറിയിച്ചു.

മുപ്പത്താറുകാരിയായ റാണി മുഖര്‍ജിയുടെ ആദ്യ വിവാഹമാണിത്. 42 കാരനായ ആദിത്യ 2009 ല്‍ പായല്‍ ഖന്നയില്‍നിന്ന് വിവാഹമോചനം നേടി. അയ്യ, സാഥിയ, ഹം തും, വീര്‍ സാരാ, ബണ്ടി ഓര്‍ ബബ്ളി, ദില്‍ ബോലെ ഹഡിപ്പ എന്നിവയാണ് റാണിയുടെ ഹിറ്റ് ചിത്രങ്ങള്‍. കില്‍ ദില്‍, മര്‍ദാനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.