കൈക്കൂലിക്കേസില്‍ കോണ്‍ഗ്രസ് എംപിയെ അറസ്റ് ചെയ്യണമെന്ന് അമേരിക്ക
Thursday, April 24, 2014 11:56 PM IST
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ ടൈറ്റാനിയം ഖനനത്തിന് 1.85 കോടി ഡോളര്‍ രൂപ കൈക്കൂലി നല്കിയ കേസില്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ കെ.വി.പി. രാമചന്ദ്ര റാവുവിനെ അറസ്റ് ചെയ്യണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു.

അമേരിക്കയിലെ നാഷണല്‍ ക്രൈം ബ്യൂറോയാണ് ഇന്റര്‍പോള്‍ വഴി സിബിഐക്കു കത്തയച്ചിരിക്കുന്നത്. നയതന്ത്ര തലത്തില്‍ തെളിവുകള്‍ ഹാജരാക്കുന്ന മുറയ്ക്കു കരുതല്‍ അറസ്റ് രേഖപ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതുപ്രകാരം ആന്ധ്രപ്രദേശ് പോലീസിനു സിബിഐ കത്തയച്ചുകഴിഞ്ഞു. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിശ്വസ്തനായിരുന്നു രാമചന്ദ്ര റാവു.


റാവുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് ഇന്റര്‍പോള്‍ സമീപിച്ചതെന്ന് നാഷണല്‍ ക്രൈം ബ്യൂറോ ചൂണ്ടിക്കാട്ടി. കൈക്കൂലി നല്കിയ പണത്തിന്റെ അന്താരാഷ്ട്രബന്ധം കണക്കിലെടുത്താണ് ഇന്റര്‍പോള്‍ റാവുവിനെതിരേ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.