പ്രേം ധാം ഭവനസമുച്ചയം ഉദ്ഘാടനം ചെയ്തു
Thursday, April 24, 2014 12:05 AM IST
ന്യൂഡല്‍ഹി: ബിജ്നോര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹുമുഖ വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള പ്രേം ധാം ഭവനസമുച്ചയം രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ വടക്കേല്‍ ആശീര്‍വദിച്ചു. മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സംബന്ധിച്ചു. പ്രേംധമിന്റെ സ്ഥാപകന്‍ ഫാ. ബെന്നി തെക്കേക്കര, ഫാ. ഷിബു തുണ്ടത്തില്‍, ഫാ. ബൈജു മണിയമ്പറയില്‍, ഫാ. ബിജു മണിയമ്പറയില്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു വിശുദ്ധകുര്‍ബാനയും പൊതുസമ്മേളനവും നടന്നു. നൂറിലധികം കുട്ടികള്‍ പ്രേം ധാമിന്റെ തണലില്‍ കഴിയുന്നുണ്ട്.

എംഇഎസ് അഖിലേന്ത്യാ വിദ്യാഭ്യാസ പ്രദര്‍ശനംകൊച്ചി: മുസ്ളീം എഡ്യൂക്കേഷന്‍ സൊസൈറ്റി (എംഇഎസ്) സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വിദ്യാഭാസ പ്രദര്‍ശനം ഇഗ്നൈറ്റ് 2014 ഇന്നു മുതല്‍ 27 വരെ മറൈന്‍ ഡ്രൈവില്‍ നടക്കും. പ്രദര്‍ശനത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ഇന്നു മൂന്നിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ‘ഇഗ്നൈറ്റി’ന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി പ്രഫ.കെ.വി.തോമസ്, എംഎല്‍എമാരായ എസ്.ശര്‍മ, ജോസഫ് വാഴയ്ക്കല്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.