അറസ്റ് വാറന്റ്: ആര്‍ജെഡി സ്ഥാനാര്‍ഥിയെ കാണാനില്ല
അറസ്റ് വാറന്റ്: ആര്‍ജെഡി സ്ഥാനാര്‍ഥിയെ കാണാനില്ല
Thursday, April 24, 2014 12:17 AM IST
പാട്ന: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതോടെ ആര്‍ജെഡി സ്ഥാനാര്‍ഥി ഒളിവില്‍പോയി. മഹാരാജ്ഗഞ്ച് സിറ്റിംഗ് എംപി പ്രഭുനാഥ് സിംഗിനെയാണു കാണാതായത്.

പ്രഭു ജില്ല വിട്ടതായാണു സൂചനകളെന്നു പോലീസ് പറഞ്ഞു. അതേസമയം, പ്രഭു ഡല്‍ഹിയിലെത്തിയതായി വിവരം ലഭിച്ചെന്നു സരണ്‍ ജില്ലാ മജിസ്ട്രേറ്റും ഇലക്്ടറല്‍ ഓഫീസറുമായ കുന്ദന്‍ കുമാര്‍ പറഞ്ഞു. പ്രഭുവിനെതിരേ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ജില്ല മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതിനും തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിനും പ്രഭുവിനെതിരേ രണ്ടു പുതിയ കേസുകള്‍കൂടി ഏപ്രിലില്‍ രജിസ്റര്‍ ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതു ജീവന്മരണ പോരാട്ടമാണ്, അവന്‍ മരിച്ചാല്‍ ഞാന്‍ വാങ്ങുന്ന ശവക്കച്ച അവനെ പുതപ്പിക്കണം, അതല്ല ഞാന്‍ മരിച്ചാല്‍ എന്നെ പുതപ്പിക്കാം എന്നാണു ജില്ലാ മജിസ്ട്രേറ്റിനെക്കുറിച്ചു പ്രഭു പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചിട്ടുണ്െടന്നും അറസ്റ് ഉടനുണ്ടാവുമെന്നും കുന്ദന്‍ കുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.