കേജരിവാള്‍ വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു
കേജരിവാള്‍ വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു
Thursday, April 24, 2014 11:52 PM IST
വാരാണസി: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തില്‍ എഎപി നേതാവ് അരവിന്ദ് കേജരിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട റോഡ്ഷോയ്ക്കുശേഷമാണു കേജരിവാള്‍ പത്രിക നല്കിയത്. റോഡ്ഷോയില്‍ ആയിരക്കണക്കിന് എഎപി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ജനാധിപത്യത്തെ രക്ഷിക്കാനും അഴിമതി തുടച്ചുനീക്കാനുമുള്ള തെരഞ്ഞെടുപ്പാണിതെന്നു കേജരിവാള്‍ പറഞ്ഞു. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പിനായി വന്‍തോതില്‍ പണം ചെലവഴിക്കുകയാണ്. മോദി 5,000 കോടി രൂപ ചെലവഴിച്ചുവെന്നു കേട്ടു. രാഹുല്‍ ഗാന്ധിയും വന്‍തോതില്‍ പണം ചെലവഴിച്ചിട്ടുണ്ട്. പരസ്യത്തിനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു. ഇത് കള്ളപ്പണമാണ്: കേജരിവാള്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.