മോദിക്കെതിരേ ആക്ഷേപവുമായി പ്രിയങ്ക
മോദിക്കെതിരേ ആക്ഷേപവുമായി പ്രിയങ്ക
Thursday, April 24, 2014 11:52 PM IST
റായ്ബറേലി: അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുന്നത് ആപത്താണെന്നും ജനങ്ങള്‍ക്കാണ് അധികാരം വേണ്ടതെന്നും നരേന്ദ്ര മോദിയെ ഉദ്ദേശിച്ചു പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന. റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കുവേണ്ടി പ്രചാരണം നടത്തവേയാണു പ്രിയങ്ക, മോദിയെ നിശീതമായി വിമര്‍ശിച്ചത്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കല്ല, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കാണു പ്രാധാന്യം നല്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപി വിദ്വേഷം പ്രചരിപ്പിക്കുമ്പോള്‍ വികസനത്തെക്കുറിച്ചാണു കോണ്‍ഗ്രസ് പറയുന്നത്. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാരിനെയാണു തെരഞ്ഞെടുക്കേണ്ടത്. വിവരാവകാശ നിയമം കൊണ്ടുവന്നതിലൂടെ അഴിമതിക്കു തടയിടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു: പ്രിയങ്ക പറഞ്ഞു. ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കെതിരേ ബിജെപി അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നു കഴിഞ്ഞദിവസം പ്രിയങ്ക പറഞ്ഞിരുന്നു. കൂടുതല്‍ ആരോപണങ്ങളുമായി പ്രിയങ്ക കരുത്തുതെളിയിച്ചുവെന്നു നരേന്ദ്ര മോദി പരിഹസിച്ചു. ഗാന്ധിനഗറില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.