കടപ്പത്രങ്ങള്‍ നഷ്ടപ്പെട്ടു; പകര്‍പ്പ് ആവശ്യപ്പെട്ടു സോണിയ ഗാന്ധിയുടെ അപേക്ഷ
കടപ്പത്രങ്ങള്‍ നഷ്ടപ്പെട്ടു; പകര്‍പ്പ് ആവശ്യപ്പെട്ടു സോണിയ ഗാന്ധിയുടെ അപേക്ഷ
Friday, April 25, 2014 10:01 PM IST
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍നിന്നു ലോക്സഭയിലേക്കു മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കൈവശമുള്ള പത്തുലക്ഷം രൂപയുടെ റെയില്‍വേ കടപ്പത്രങ്ങള്‍ നഷ്ടപ്പെട്ടു.

നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ചാണിത്. കടപ്പത്രങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ അവയുടെ പകര്‍പ്പ് നല്‍കണമെന്ന് ഐആര്‍എഫ്സിയോട് ആവശ്യപ്പെട്ടിട്ടുണ്െടന്നും ഈമാസം രണ്ടിനു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സോണിയ ഗാന്ധി പറയുന്നു. 66 ലക്ഷംരൂപ ബാങ്ക് നിക്ഷേപവും 1.90 ലക്ഷംരൂപയുടെ ഓഹരികളും ഉള്‍പ്പെടെ 2.81 കോടിയുടെ ജംഗമവസ്തുക്കള്‍ കൈവശമുണ്െടന്നും സത്യവാങ്മൂലത്തില്‍ സോണിയ ഗാന്ധി പറയുന്നു. 85,000 രൂപയാണു പണമായി കൈവശമുള്ളത്. 6.47 കോടി രൂപയുടെ സ്ഥാവരവസ്തുക്കളും ഉണ്െടന്നു സോണിയ പറഞ്ഞിട്ടുണ്ട്.


കടപ്പത്രങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു സോണിയ ഗാന്ധി സമര്‍പ്പിച്ച അപേക്ഷയില്‍ ഐആര്‍എഫ്സി തുടര്‍നടപടികള്‍ തുടങ്ങി. ഇക്കാര്യത്തില്‍ ആക്ഷേപമുള്ളവര്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നാവശ്യപ്പെട്ടു പത്രപ്പരസ്യം നല്‍കിയിരിക്കുകയാണിപ്പോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.