മോദി തരംഗമില്ലെന്നു മന്‍മോഹന്‍ സിംഗ്
മോദി തരംഗമില്ലെന്നു മന്‍മോഹന്‍ സിംഗ്
Friday, April 25, 2014 11:29 PM IST
ഗോഹട്ടി: രാജ്യത്തു മോദി തരംഗമില്ലെന്നും അതു മാധ്യമസൃഷ്ടിയാണെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. ആസാമിലെ ബൊര്‍ഝാര്‍ വിമാനത്താവളത്തില്‍നിന്നു ഹെലികോപ്റ്ററിലാണു മന്‍മോഹന്‍ സിംഗും ഭാര്യ ഗുര്‍ശരണ്‍ കൌറും അടുത്തു തന്നെയുള്ള ഒരു പോളിംഗ് ബൂത്തില്‍ സമ്മതിദാനം വിനിയോഗിച്ചത്. അര മണിക്കൂര്‍ പോളിംഗ് ബൂത്തില്‍ ചെലവഴിച്ചശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടു. രാജ്യത്തെ മോദി തരംഗം മാധ്യമസൃഷ്ടിമാത്രമാണെന്നു പറഞ്ഞ മന്‍മോഹന്‍ സിംഗ്, ജനാധിപത്യപ്രക്രിയയില്‍ വിശ്വസിക്കുന്ന എല്ലാവരും നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു.

1991 മുതല്‍ ആസാമില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഡോ.മന്‍മോഹന്‍ സിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.