നാവികസേന ഉപമേധാവിയായി സുനില്‍ ലാംബ ചുമതലയേറ്റേക്കും
Friday, April 25, 2014 10:01 PM IST
ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് കോളജ് കമന്‍ഡാന്റ് വൈസ് അഡ്മിറല്‍ സുനില്‍ ലാംബ നാവികസേനാ ഉപമേധാവിയായി ചുമതലയേറ്റേക്കും.

നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഇളക്കിപ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമായാണു നിയമനം. 2016ല്‍ സേനയുടെ തലപ്പത്ത് എത്തുമെന്നു പ്രതീക്ഷിക്കുന്നയാളാണു സുനില്‍ ലാംബ. സേനാതലവനായി അഡ്മിറല്‍ റോബിന്‍ ധവാന്‍ ചുമതലയേറ്റതിനെത്തുടര്‍ന്നാണു ലാംബയുടെ നിയമനം.

ഇതോടൊപ്പം ഈസ്റേണ്‍ കമന്‍ഡാന്റ് തലവന്‍ വൈസ് അഡ്മിറല്‍ സുനില്‍ ചോപ്രയെ മുംബൈ കേന്ദ്രമായുള്ള വെസ്റേണ്‍ കമന്‍ഡാന്റിലേക്കു മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.