പമ്പ-അച്ചന്‍കോവില്‍ നദീ സംയോജനം അനുവദിക്കരുത്: എന്‍.കെ. പ്രേമചന്ദ്രന്‍
പമ്പ-അച്ചന്‍കോവില്‍ നദീ സംയോജനം അനുവദിക്കരുത്: എന്‍.കെ. പ്രേമചന്ദ്രന്‍
Tuesday, July 22, 2014 12:28 AM IST
ന്യൂഡല്‍ഹി: പമ്പ-അച്ചന്‍കോവില്‍ നദീസംയോജനം നടപ്പാക്കാന്‍ കേരളം അനുവദിക്കില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി ലോക്സഭയില്‍ പറഞ്ഞു. ലോക്സഭയില്‍ നടന്ന ജലവിഭവ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ അഞ്ചു ജില്ലകളിലെ ആവാസ വ്യവസ്ഥകള്‍ അപ്പാടെ തകരും. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക നേട്ടവും പരിഗണിക്കുമ്പോള്‍ പരിസ്ഥിതിക്കാണു മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.