ജെഡി-യു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ ഒന്നിച്ചു നില്ക്കും: നിതീഷ്
ജെഡി-യു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ ഒന്നിച്ചു നില്ക്കും: നിതീഷ്
Tuesday, July 22, 2014 12:30 AM IST
പാറ്റ്ന: ബിഹാറിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ജെഡി-യു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ സഖ്യത്തില്‍ മത്സരിക്കുമെന്നു മുതിര്‍ന്ന ജെഡി-യു നേതാവ് നിതീഷ്കുമാര്‍.

ഇക്കാര്യത്തില്‍ ജെഡി-യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തുവെന്നു നിതീഷ്കുമാര്‍ പറഞ്ഞു. ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികളുമായി ചര്‍ച്ച നടത്താന്‍ ജെഡി-യു ബിഹാര്‍ ഘടകം പ്രസിഡന്റ് വസിഷ്ഠ നാരായണ്‍ സിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സീറ്റ് ധാരണ സംബന്ധിച്ച് ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികളുമായി ജെഡി-യു ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.