ഡല്‍ഹിയില്‍ നാഗാ യുവാവ് അടിയേറ്റു മരിച്ചു
Tuesday, July 22, 2014 12:30 AM IST
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ കോട്ലയില്‍ മണിപ്പൂരി സ്വദേശിയായ നാഗാ യുവാവ് അക്ര മി സംഘത്തിന്റെ അടിയേറ്റു മരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മണിപ്പൂര്‍ സ്വദേശി ശലോനി (28) ആണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്.

കോട്ല മുബാറക്പൂരില്‍ സുഹൃത്തുക്കളോടൊപ്പം നടക്കുമ്പോഴാണ് അക്രമി സംഘവുമായി തര്‍ക്കമുണ്ടായത്. ഇവര്‍ റോഡിലൂടെ നടക്കുമ്പോള്‍ എതിരേ മാരുതിക്കാര്‍ പാഞ്ഞതിനെച്ചൊല്ലി കാറിലുണ്ടായിരുന്നവരുമായി തര്‍ക്കമുണ്ടായി. പിന്നീട് കാറിലെത്തിയ അഞ്ചംഗ സംഘം ശലോനിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.