വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ പുതിയ ബില്‍ വരുന്നു
Tuesday, July 22, 2014 12:31 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ വിവാഹങ്ങളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ പുതിയ ബില്‍ കൊണ്ടുവരുമെന്നു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ പറഞ്ഞു.

രജിസ്ട്രേഷന്‍ ഓഫ് ബെര്‍ത്ത് ആന്‍ഡ് ഡെത്ത്സ് (ഭേദഗതി) ബില്‍ 2012 മേയ് ഏഴിനാണു രാജ്യസഭയില്‍ അവതരിപ്പിച്ചത്. 2013 ഓഗസ്റ് 13നു ബില്‍ ഉപരിസഭ പാസാക്കി. എന്നാല്‍, ബില്‍ പാസാക്കുംമുമ്പ് ഈ വര്‍ഷം ലോക്സഭ പിരിച്ചുവിട്ടതിനാല്‍ അതു നിയമമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.