ഇറാക്കില്‍നിന്ന് ഇന്നലെ 180 ഇന്ത്യക്കാര്‍കൂടി മടങ്ങിയെത്തി
Tuesday, July 22, 2014 12:18 AM IST
ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാക്കിലെ ബസ്രയില്‍നിന്ന് ഇന്നലെ 180 ഇന്ത്യക്കാര്‍കൂടി സുരക്ഷിതരായി മടങ്ങിയെത്തി. ഇറാക്കി എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെത്തിയത്. ഇതോടെ ഇറാക്കില്‍നിന്നു മടങ്ങിയെത്തിയവരുടെ എണ്ണം 3,500 ആയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഐഎസ്ഐഎല്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇറാക്കിലെ സംഘര്‍ഷബാധിതമല്ലാത്ത മേഖകളില്‍ 6,500 ഇന്ത്യക്കാരുണ്െടന്നാ ണ് ഔദ്യോഗികകണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.