ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു നടത്തണം: കേജരിവാള്‍
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു നടത്തണം: കേജരിവാള്‍
Tuesday, July 22, 2014 12:18 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംസ്ഥാന ഭരണം ഏതുവിധേനയും പിടിച്ചെടുക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെ നിയമസഭ പിരിച്ചു വിട്ടു തെരഞ്ഞെടുപ്പു നടണമെന്നാവശ്യപ്പെട്ടു അരവിന്ദ് കേജരിവാളും സംഘവും ലഫ്. ഗവര്‍ണറെ കണ്ടു.

മറ്റു പാര്‍ട്ടികളുടെ കൂടി അഭിപ്രായം ആരാഞ്ഞശേഷം വൈകാതെ തീരുമാനമെടുക്കാമെന്നറിയിച്ച ലഫ്.ഗവര്‍ണര്‍ മന്ത്രിസഭയ്ക്കു ഭൂരിപക്ഷമുണ്ടാക്കാന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ ശ്രമിക്കുന്നതില്‍ ഇടപെടാനാവില്ലെന്നും അതു തന്റെ അധികാര പരിധിയില്‍ പെടില്ലെന്നും വ്യക്തമാക്കിയതായി സന്ദര്‍ശനശേഷം മനീഷ് സിസോദിയ മാധ്യമങ്ങളോടു പറഞ്ഞു. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പഠിച്ചശേഷം താന്‍ രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.