കൊച്ചി മെട്രോയ്ക്ക് അനുവദിച്ച തുക അപര്യാപ്തം: പ്രഫ. കെ.വി. തോമസ്
കൊച്ചി മെട്രോയ്ക്ക് അനുവദിച്ച തുക അപര്യാപ്തം: പ്രഫ. കെ.വി. തോമസ്
Tuesday, July 22, 2014 12:28 AM IST
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പൂര്‍ത്തീകരിക്കാന്‍ ഈ വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റില്‍ അനുവദിച്ച 462.17 കോടി രൂപ അപര്യാപ്തമാണെന്നു പ്രഫ. കെ.വി തോമസ് എംപി. കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ ആവശ്യം പോലെ 879.22 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ കത്ത് അദ്ദേഹം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കു നല്‍കി. അനുകൂല നിലപാട് സ്വീകരിക്കാമെന്നു മന്ത്രി എംപിക്കു ഉറപ്പു നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.