യാസിന്‍ ഭട്കല്‍ വ്യാജപരാതിക്കാരനെന്നു തിഹാര്‍ ജയില്‍ അധികൃതര്‍
Saturday, July 26, 2014 12:13 AM IST
ന്യൂഡല്‍ഹി: വ്യാജപരാതികള്‍ സമര്‍പ്പിക്കുന്ന സ്വഭാവക്കാരനാണു വിവിധ സ്ഫോടനക്കേസുകളുടെ പേരില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന യാസിന്‍ ഭട്കലെന്നു ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു.

മൃഗങ്ങള്‍ക്കു നല്‍കുന്നതിലും മോശമായ പരിഗണനയാണു കനത്ത സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ തനിക്കു നല്‍കുന്നതെന്നു ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകരിലൊരാളായ ഭട്കല്‍ കോടതിയില്‍ പരാതിപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഭട്കലിന്റെ നിലപാടിനെ ജയില്‍ അധികൃതര്‍ ചോദ്യംചെയ്യുന്നത്. റംസാന്‍ മാസത്തില്‍ ആവശ്യത്തിനു ഭക്ഷണം നല്‍കുന്നില്ലെന്ന ഭട്കലിന്റെ പരാതിയും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു. ജയില്‍ ചട്ടങ്ങളനുസരിച്ചുള്ള ഭക്ഷണം പ്രതിക്കു നല്‍കുന്നുണ്െടന്നാണു വിശദീകരണം.

ഭട്കല്‍ സമര്‍പ്പിച്ച പരാതി ഇതിന്റെയടിസ്ഥാനത്തില്‍ കോടതി തള്ളി. ഈ ഘട്ടത്തില്‍ നടപടികളൊന്നും വേണ്െടന്നും നിര്‍ദേശിച്ചു. പരാതികളുണ്െടങ്കില്‍ ജയില്‍സന്ദര്‍ശിക്കുന്ന ജഡ്ജിക്കു മുമ്പാകെ ഉന്നയിക്കാമെന്നു കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഭട്കല്‍ നേരത്തേ സമര്‍പ്പിച്ച നിരവധി പരാതികളുടെ പകര്‍പ്പുകള്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിരുന്നുവെന്നു കേസ് പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജ് കപൂര്‍ പറഞ്ഞു.


രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കുണ്െടന്ന പേരിലാണ് ഭട്കലിനെ അറസ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ് 28നാണ് ഈ കൊടുംഭീകരനെയും സഹായി അസദുള്ള അക്തറിനെയും ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നു പിടികൂടിയത്. ഭട്കല്‍ നേരത്തേ നിരോധിതസംഘടനയായ സിമിയുടെ പ്രവര്‍ത്തകനായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.