ഇന്ത്യ ഹിന്ദുരാജ്യം തന്നെയെന്നു ഗോവ ഉപമുഖ്യമന്ത്രി
Saturday, July 26, 2014 12:15 AM IST
പനാജി: നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന ഗോവ മന്ത്രി ധവാലിക്കറിന്റെ വിവാദ പ്രസ്താവനയ്ക്കു പിന്തുണയുമായി ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ രംഗത്തെത്തി. ഇന്ത്യ ഹിന്ദു രാഷ്ട്രംതന്നെയാണെന്നും അതങ്ങനെതന്നെ തുടരുമെന്നും അതിലാര്‍ക്കും സംശയം വേണ്െടന്നും ബിജെപി നേതാവായ ഡിസൂസ പറഞ്ഞു. ധവാലിക്കറുടെ പ്രസ്താവനയില്‍ വ്യക്തതവേണമെന്നു കോണ്‍ഗ്രസ് നിയമസഭയില്‍ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ഉപമുഖ്യമന്ത്രി പുതിയ വിവാദവുമായി രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.