ധനകാര്യബില്‍ ലോക്സഭ പാസാക്കി
Saturday, July 26, 2014 12:15 AM IST
ന്യൂഡല്‍ഹി: ശബ്ദവോട്ടോടെ ലോക്സഭയില്‍ ധനകാര്യബില്‍ പാസാക്കി. ഇതോടെ ബജറ്റില്‍ അവതരിപ്പിച്ച നികുതികള്‍ പ്രാബല്യത്തില്‍ വന്നു. ബജറ്റ് ചര്‍ച്ചകള്‍ക്ക് അരുണ്‍ ജയ്റ്റ്ലി മറുപടി പറഞ്ഞതിനു പിന്നാലെയാണ് ബില്‍ പാസാക്കിയത്. ആദായ നികുതിയിലും മ്യൂച്വല്‍ ഫണ്ടിലും ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

താന്‍ കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതലുണ്ടാകുമെന്നും മറുപടിപ്രസംഗത്തില്‍ മന്ത്രി വിശദീകരിച്ചു. കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.