ദുബായിയില്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ദുബായിയില്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
Saturday, July 26, 2014 12:23 AM IST
ന്യൂഡല്‍ഹി: ദുബായ് തീരത്തിനടുത്ത് രണ്ടു വര്‍ഷത്തിലേറെയായി കിടക്കുന്ന കപ്പലിലെ 17 ഇന്ത്യന്‍ ജീവനക്കാരെ മോചിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ കപ്പലില്‍ ജീവനക്കാര്‍ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ കഷ്ടപ്പെടുകയാണ്.

കപ്പലിലേക്കുള്ള ടെലിഫോണ്‍ ബന്ധം സാധ്യമാകാത്തതിനാല്‍ ബന്ധുക്കള്‍ക്കും ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. വടകര മണ്ഡലത്തിലെ കീഴരിയൂര്‍ സ്വദേശിയായ ദിനേശനും ഈ കപ്പലില്‍ ഉണ്ട്. ഇവരുടെ മോചനത്തിനു സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.