മഹിള പ്രധാന്‍ ഏജന്റ്സ് അസോ. നേതാക്കള്‍ മന്ത്രിമാരെ സന്ദര്‍ശിച്ചു
Saturday, July 26, 2014 12:30 AM IST
ന്യൂഡല്‍ഹി: ദേശീയ സമ്പാദ്യ പദ്ധതി ഓള്‍ കേരള മഹിള പ്രധാന്‍ ഏജന്റ്സ് അസോസിയേഷന്‍ നേതാക്കള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരെ കണ്ടു. മുന്‍ കേന്ദ്രമന്ത്രി പി.സി തോമസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിനിധി സംഘം മന്ത്രിമാരെ കണ്ടത്. ഏജന്റുമാരുടെ വെട്ടിക്കുറച്ച കമ്മീഷന്‍ പുനസ്ഥാപിക്കുക, ആര്‍ഡി നിക്ഷേപം മാസാവസാനം പിഴ കൂടാതെ അവസരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

സംഘടനാ ഭാരവാഹികളായ താര ജോസ്, എം.സി അന്നമ്മ, ജി. കല, മോഹന്‍ എസ് നായര്‍ തുടങ്ങിയ പ്രതിനിധികളാണു സംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.