ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണാനുമതി മരവിപ്പിക്കുന്നു
Thursday, July 31, 2014 12:12 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജനിതക മാറ്റം വരുത്തിയ വിളകളുടെ പരീക്ഷ ണത്തിന് അനുമതി നല്‍കാനെടുത്ത തീരുമാനം കേന്ദ്രസര്‍ക്കാര്‍ മരവിപ്പി ക്കുന്നു. ജനിതക മാറ്റം വരുത്തിയ നെല്ല്, കടുക്, വഴുതനങ്ങ തുടങ്ങി 15 ഇനങ്ങള്‍ രാജ്യത്ത് പരീക്ഷിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ജനറ്റിക് എന്‍ജിനിയറിംഗ് അപ്രൈസല്‍ കമ്മിറ്റി (ജി.എ.ഇ.സി) അടുത്തയിടെ നല്‍കിയ അനുമതിയാണു വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ മരവിപ്പിച്ചത്. എന്നാല്‍, ഈ നടപടി താത്കാലികമായിട്ടാണെന്നാണു മന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ആര്‍എസ്എസിന്റെയും സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും സമ്മര്‍ദത്തെത്തുടര്‍ന്നാണു തീരുമാനത്തിനു താത്കാലിക വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാന്‍ തീരുമാനിച്ചത്.

ജൂലൈ 18 നാണു 15 ഇനം വിളക ളുടെ ജനിതക പരീക്ഷണത്തിനു കമ്മിറ്റി അനുമതി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആര്‍എസ്എസിന്റെ സംഘടനകളായ സ്വദേശി ജാഗരണ്‍ മഞ്ചും, ഭാരതീയ കിസാന്‍ സംഘവും രംഗത്തത്തിെ. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കള്‍ ബിജെപി പ്രകടന പത്രികയില്‍ നിന്നു ഭിന്നമായ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് സ്ഥിര സമിതി ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരേ സമര്‍പ്പിച്ച റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സാങ്കേതിക സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടും ആയുധമാക്കിയായിരുന്നു ഇവരുടെ എതിര്‍പ്പ്. ജനിതക മാറ്റം വരുത്തിയ 200ലധികം നെല്‍, ഗോതമ്പ്, പരുത്തി ഇനങ്ങള്‍ രാജ്യത്ത് പരീക്ഷിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലി അനുമതി നല്‍കിയിരുന്നു. ജനറ്റിക് എന്‍ജിനിയറിംഗ് അപ്രെെസല്‍ കമ്മിറ്റി (ജി.എഇസി)2013 മാര്‍ച്ചിലെടുത്ത തീരുമാനത്തിന് അംഗീകാരം നല്‍കാതിരുന്ന മുന്‍ പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്റെ നിലപാടാണ് പിന്നീടു വീരപ്പമൊയ്ലി മാറ്റം വരുത്തിയത്.


കഴിഞ്ഞ വര്‍ഷം ചേര്‍ന്ന കമ്മിറ്റി യോഗം കൈക്കൊണ്ട തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി അന്നു മന്ത്രിയായിരുന്ന ജയന്തി നടരാജന്‍ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിനു ഒരു തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു ജയന്തി നടരാജന്റെ നിലപാട്. ഇതിനു ശേഷം ജിഎഇസി യോഗത്തിന്റെ മിനിട്സ് ജയന്തി നടരാജന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തിലായിരുന്നു പിന്നീടു വീരപ്പ മൊയ്ലിയുടെ തിരുത്തല്‍ വന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലത്തിെയ ശേഷം ചേര്‍ന്ന ജിഇസി വിവാദ വിളകള്‍ക്ക് അനുമതി നല്‍കാനുള്ള യുപിഎ തീരുമാനവുമായി മുന്നോട്ടുപോകുക യായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.