സുപ്രീംകോടതി വളപ്പില്‍ സൈക്കിള്‍ ശീലമാക്കണമെന്നു ചീഫ് ജസ്റീസ്
Friday, August 1, 2014 11:53 PM IST
ന്യൂഡല്‍ഹി: സുപ്രീംകോടതി വളപ്പിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സൈക്കിള്‍ സവാരി ശീലമാക്കണമെന്ന് ചീഫ് ജസ്റീസ് ആര്‍.എം ലോധ. കോടതി വളപ്പിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റീസ് ഇക്കാര്യം പറഞ്ഞത്. കാറുകളുടെ എണ്ണം കുറച്ചാല്‍ അന്തരീക്ഷ മലിനീകരണത്തിനു കുറവുണ്ടാകുമെന്നും ചീഫ് ജസ്റീസ് അഭിപ്രായപ്പെട്ടു. എന്നാല്‍, കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ഈ നിര്‍ദേശത്തോടു വിയോജിച്ചു. നിര്‍ദേശം നടപ്പാക്കിയാല്‍ അകലെനിന്നും വരുന്നവര്‍ക്കു ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


900ലധികം കേസുകളാണ് ഓരോ ദിവസവും കോടതിയില്‍ വരുന്നതെന്നും ഹര്‍ജിക്കാര്‍ സ്വന്തം കാറുമായി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര കോടതികളില്‍ ഒരു ജഡ്ജി ചുമതലയേല്‍ക്കുമ്പോള്‍ കോടതിയിലെത്താന്‍ പുതിയ സൈക്കിള്‍ വേണോ പഴയത് മതിയോ എന്നതാണ് അന്വേഷിക്കുന്നതെന്നായിരുന്നു ഇതിനു മറുപടിയായി ചീഫ് ജസ്റീ സ് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.