മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു
Friday, August 1, 2014 11:55 PM IST
ഇംഫാല്‍: ആസാമിലെ തമെന്‍ഗ്ളോംഗ് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സെലിയന്‍ഗ്രോംഗ് യുണൈറ്റഡ് ഫ്രണ്ട് സംഘടനയില്‍പ്പെട്ട മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ആസാം റൈഫിള്‍സിലെ ഒരു ജവാനു പരിക്കേറ്റു. ആസാം റൈഫിള്‍സിലെ അംഗങ്ങള്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ വനത്തിലേക്കു രക്ഷപെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.