നീരാവി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസഹായം
Friday, August 1, 2014 12:08 AM IST
ന്യൂഡല്‍ഹി: സംസ്ഥാനത്തു കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നീരാവി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം. അന്തരീക്ഷത്തിലെ നീരാവി വലിച്ചെടുത്തു വെള്ളമാക്കി മാറ്റുന്ന യന്ത്രങ്ങള്‍ ആന്ധ്രയിലും ഇംഫാലിലും വിജയകരമായതിന്റെ അടിസ്ഥാനത്തിലാണു കേരളം പദ്ധതി സമര്‍പ്പിച്ചതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസ്ഥാന റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഡല്‍ഹിയില്‍ പറഞ്ഞു.

14 ജില്ലകളില്‍ രണ്ട് ഉപകരണങ്ങള്‍ വീതമാണു കേരളം ആവശ്യപ്പെട്ടതെങ്കിലും പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ രണ്ടു യന്ത്രങ്ങള്‍ക്കുള്ള ഫണ്ട് നല്‍കാമെന്നാണു ഇപ്പോള്‍ കേന്ദ്രം നല്‍കിയിരിക്കുന്ന ഉറപ്പ്. യന്ത്രം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള വൈദ്യുതി സൌകര്യമൊരുക്കാനുമായി 50 ലക്ഷം രൂപ വീതമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. യു.എസ് പേറ്റന്റുള്ള യന്ത്രത്തിന്റെ ഫാക്ടറി ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍കൂര്‍ വരള്‍ച്ചാ ദുരിതാശ്വാസ തുക ആവശ്യപ്പെട്ടു കൃഷി മന്ത്രി രാധാ മോഹന്‍സിംഗിനുുനിവേദനം നല്‍കിയെന്നും അടൂര്‍ പ്രകാശ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.