ഹജ്ജ് ക്വോട്ട: വിശദീകരണം നല്‍കണമെന്നു സുപ്രീംകോടതി
ഹജ്ജ് ക്വോട്ട: വിശദീകരണം നല്‍കണമെന്നു സുപ്രീംകോടതി
Friday, August 1, 2014 12:13 AM IST
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് ക്വോട്ട വിതരണം പൂര്‍ത്തിയാകാത്തതിനു വിശദീകരണം നല്‍കണമെന്നു സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏതാനും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റീസ് രഞ്ജന പ്രകാശ് ദേശായി ജസ്റീസ് എം.വി രമണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.

തിങ്കളാഴ്ച കോടതിയില്‍ ഇതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നു ബെഞ്ച് നിര്‍ദേശിച്ചു. സീറ്റ് വിതരണവുമായി ബന്ധപ്പെട്ടു രണ്ടു ഹൈക്കോടതികളുടെ സ്റേ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇത്തവണത്തെ സ്വകാര്യ ഹജ്ജ് ക്വോട്ട വിതരണം വൈകുന്നതെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.