നട്വര്‍സിംഗിനു മറുപടിയുമായി സോണിയ പുസ്തകമെഴുതുന്നു
നട്വര്‍സിംഗിനു മറുപടിയുമായി സോണിയ പുസ്തകമെഴുതുന്നു
Friday, August 1, 2014 11:22 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നട്വര്‍സിംഗിനു മറുപടിയുമായി പുസ്തകം എഴുതി പ്രസിദ്ധീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി തയാറെടുക്കുന്നു. മുന്‍ വിദേശകാര്യമന്ത്രി നട്വര്‍ സിംഗ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകരെ സമീപിച്ചപ്പോഴാണ് സോണിയ പുസ്തകം എഴുതുമെന്ന കാര്യം വെളിപ്പെടുത്തിയത്. ആ പുസ്തകം വായിക്കുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസിലാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സോണിയഗാന്ധി പ്രധാനമ ന്ത്രിയാകുന്നതിനെ മകന്‍ രാഹുല്‍ ഗാന്ധി അതിശക്തമായി എതിര്‍ത്തുവെന്നായിരുന്നു ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍, കോണ്‍ഗ്രസുമായി ഇപ്പോള്‍ അകന്നു നില്‍ക്കുന്ന നട്വര്‍ സിംഗ് പറഞ്ഞത്. തന്റെ അച്ഛന്‍ രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാ ന്ധിയും കൊല്ലപ്പെട്ടതുപോലെ അമ്മയും വധിക്കപ്പെട്ടേക്കുമെന്നു രാഹുല്‍ ഭയപ്പെട്ടിരുന്നുവെന്നാണു നട്വര്‍ സിം ഗ് വെളിപ്പെടുത്തിയത്. ഇത്തരം ആക്രമണങ്ങള്‍ക്കു പലരും തന്റെ പേര് ഉപയോഗിച്ചിട്ടുണ്െട ന്നും ഇതൊന്നും തന്നെ വേദനിപ്പിക്കില്ലെ ന്നും അവര്‍ വ്യക്തമാക്കി.


ഭര്‍തൃമാതാവായ ഇന്ദിരാഗാന്ധിയുടെ നെഞ്ചിലേക്കു പാഞ്ഞു കയറിയ വെടിയുണ്ടകള്‍ താന്‍ കണ്ട താണ്. അങ്ങനെയുള്ള തന്നെ ഇപ്പോഴത്തെ ഈ വെളിപ്പെടുത്തലുകളൊന്നും ബാധിക്കില്ല. ആരെന്തു പറഞ്ഞാലും പറയുന്നവര്‍ക്കു ആനന്ദം കിട്ടുന്നെങ്കില്‍ അതവര്‍ അനുഭവിച്ചോട്ടെ എന്നും സോണിയ പറഞ്ഞു. അതേസമയം, സ്വകാര്യ സംഭാഷണങ്ങള്‍ വളച്ചൊടിക്കരുതെന്നാണ് നട്വര്‍ സിംഗി ന്റെ പരാമര്‍ശ ത്തെപ്പറ്റി മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിം ഗ് പ്രതികരിച്ചത്. സര്‍ ക്കാര്‍ ഫയലു കള്‍ സോ ണിയയ്ക്കു നല്കി യെന്ന നട്വര്‍ സിംഗിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്ന കൌശലക്കാരി എന്നാണ് നട്വര്‍ സിംഗ് സോണിയയെ തന്റെ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, നട്വറിന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് തള്ളി. പുസ്തകത്തിന്റെ വില്പന കൂട്ടാനാണു നട്വര്‍ സിംഗ് ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.