ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം: ആറു മരണം
Friday, August 1, 2014 11:36 PM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയില്‍ വ്യാഴാഴ്ച വെളുപ്പിന് 2.30നുണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ടു കുട്ടികളും മൂന്നു സ്ത്രീകളും ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു.

നൌതാല്‍ സ്വദേശികളായ രാജേഷ് നൌതിയാല്‍(32), മാഗനി ദേവി(55), മംഗലേശ്വരി ദേവി(36), ലച്ചുദേവി(56), ഋതിക(13), ദെബു കുമാരി(10) എന്നിവരാണു മരിച്ചത്. വിനോദ് നൌതിയാലിനു(25) ഗുരുതരമായി പരിക്കേറ്റു. ഈ സമയം എല്ലാവരും ഉറക്കത്തിലായിരുന്നു.

മേഘവിസ്ഫോടനത്തെത്തുടര്‍ന്നു റൂയിസ് കനാലിലൂടെ കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ 12 വീടുകള്‍ പൂ ര്‍ണമായി തകര്‍ന്നു. സംഭവസ്ഥലത്തുനിന്ന് ആറു മൃതദേഹങ്ങള്‍ കണ്െടടുത്തതായി ജില്ലാ മജിസ്ട്രേറ്റ് നവല്‍ കിഷോര്‍ പന്ത് പറഞ്ഞു.


പ്രദേശത്തു മൂന്നുദിവസംകൂടി ഇടിയോടുകൂടിയ കനത്തമഴ തുടരുമെന്നു കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെറാഡൂണിലും ഉത്തരകാശിയിലും മഴ ശക്തമാകും. അതേസമയം, കനാലിലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ പരിസരവാസികളെ താത്കാലിക സുരക്ഷാകേന്ദ്രങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു. സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സംഘമാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.