ബാംഗളൂര്‍ ബന്ദിനു സമ്മിശ്ര പ്രതികരണം
Friday, August 1, 2014 11:40 PM IST
ബാംഗളൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള ലൈംഗികാതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിനു സമ്മിശ്ര പ്രതികരണം. ബന്ദ് സാധാരണ ജീവിതത്തെ ബാധിച്ചില്ല. എഴുപതോളം സന്നദ്ധ സംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഭൂരിപക്ഷം കച്ചവടസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. വാഹന ഗതാഗതവും റെയില്‍ ഗതാഗതവും സാധാരണനിലയിലായിരുന്നു. ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചുവെങ്കിലും ഹാജര്‍നില കുറവായിരുന്നു. എന്നാല്‍, സ്വകാര്യമേഖലയെ ബന്ദ് ബാധിച്ചില്ല.


ഐടി കമ്പനികള്‍ ജീവനക്കാര്‍ക്കു വീട്ടിലിരുന്നും ജോലി ചെയ്യാം എന്ന രീതി സ്വീകരിച്ചതിനാല്‍ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. നിര്‍മാണ മേഖലയെ ബന്ദ് സാരമായി ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.