സെപ്റ്റംബര്‍ 15നു ട്രേഡ് യൂണിയനുകളുടെ യോഗം
Thursday, August 21, 2014 12:18 AM IST
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍വിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള സമരത്തിനു മുന്നോടിയായി സെപ്റ്റംബര്‍ 15നു യോഗം ചേരാന്‍ പ്രധാനപ്പെട്ട എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി തീരുമാനിച്ചു. ഇതില്‍ ബിജെപിയുടെ പോഷകസംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ(ബിഎംഎസ്)വും ഉള്‍പ്പെടും. ഐഎന്‍ടിയുസി,എഐടിയുസി, എച്ച്എംഎസ്, സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍(സിഐടിയു), ഓള്‍ ഇന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍(എഐയുടിയുസി) തുടങ്ങിയ യൂണിയനുകള്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.