യോഗാചാര്യന്‍ ബി.കെ.എസ്. അയ്യങ്കാര്‍ അന്തരിച്ചു
Thursday, August 21, 2014 12:19 AM IST
പൂന: ലോകപ്രശസ്ത യോഗ ഗുരുവും അയ്യങ്കാര്‍ സ്കൂള്‍ ഓഫ് യോഗയുടെ സ്ഥാപകനുമായ ബികെഎസ് അയ്യങ്കാര്‍(96) അന്തരിച്ചു. അറുപതോളം രാജ്യങ്ങളില്‍ യോഗയുടെ മാഹാത്മ്യം എത്തിക്കാനും ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി യോഗാ സ്കൂളിന്റെ നൂറിലധികം ശാഖകള്‍ സ്ഥാപിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. യോഗയുമായി ബന്ധപ്പെട്ട് അയ്യങ്കാര്‍ 14 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ 17 ഭാഷകളിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്. ലൈറ്റ് ഓണ്‍ യോഗ, ലൈറ്റ് ഓണ്‍ പ്രാണായാമ, ലൈറ്റ് ഓണ്‍ ദി യോഗ സൂത്രാസ് ഓഫ് പതഞ്ജലി എന്നിവ പ്രധാന പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്നു അയ്യങ്കാര്‍ യോഗ ഇന്‍സ്റിറ്റ്യൂട്ടിന്റെ എല്ലാ ശാഖകളും അടച്ചിടും. അയ്യങ്കാറുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്‍ഫര്‍മേഷന്‍ മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.