കള്ളപ്പണം: അന്വേഷണത്തില്‍ പുരോഗതിയുണ്െടന്നു സുപ്രീം കോടതി
കള്ളപ്പണം: അന്വേഷണത്തില്‍ പുരോഗതിയുണ്െടന്നു സുപ്രീം കോടതി
Thursday, August 21, 2014 12:21 AM IST
ന്യൂഡല്‍ഹി: വിദേശത്തുനിന്നു കള്ളപ്പണം തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്െടന്നു സുപ്രീം കോടതി. എസ്ഐടിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചതിനു ശേഷമാണ് ജസ്റീസ് എച്ച്.എല്‍. ദത്തുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചത്.

മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ ഹര്‍ജിക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജെത്മലാനി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്നു കോടതി വ്യക്തമാക്കി. അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനു പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാന്‍ ജെത്മലാനിക്കും അനില്‍ ദിവാനും കോടതി അനുമതി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.