വാരാണസിയില്‍ നരേന്ദ്രമോദിയുടെ ഓഫീസ് തുറന്നു
Thursday, August 21, 2014 12:40 AM IST
വാരാണസി: ഉത്തര്‍പ്രദേശിലെ ക്ഷേത്രനഗരമായ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്ററി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. രവീന്ദ്രപുരിയിലെ രാംഭവന്‍ എന്ന ഈ ഓഫീസിന്റെ ഉദ്ഘാടനം ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിര്‍വഹിച്ചു. പ്രധാനമന്ത്രിയും ജനങ്ങളും തമ്മിലുള്ള സേതു(പാലം)ആണ് ഈ മിനി പിഎംഒയെന്ന് അമിത് ഷാ പറഞ്ഞു.

മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ആര്‍എസ്എസ് നേതാവ് ശിവചരണ്‍ പഥകിനാണ് ഓഫീസിന്റെ ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.