ഇന്‍ഡിഗോ വിമാനത്തില്‍ തീ, തിക്കിലും തിരക്കിലും 28 യാത്രക്കാര്‍ക്കു പരിക്ക്
ഇന്‍ഡിഗോ വിമാനത്തില്‍ തീ, തിക്കിലും തിരക്കിലും  28 യാത്രക്കാര്‍ക്കു പരിക്ക്
Thursday, August 21, 2014 12:14 AM IST
ന്യൂഡല്‍ഹി: മുംബൈയില്‍നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതു പരിഭ്രാന്തി പരത്തി. 148 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.

ഇന്നലെ വൈകുന്നേരം 3.30നായിരുന്നു സംഭവം. പൈലറ്റിന്റെ നിര്‍ദേശപ്രകാരം യാത്രക്കാരെ ടാക്സി വേയിലൂടെ സുരക്ഷിതരായി പുറത്തിറക്കി. ഇതിനിടെ തിക്കിലും തിരക്കിലുംപെട്ട് 28 പേര്‍ക്കു പരിക്കേറ്റു.

ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ഇടതുഭാഗത്തുനിന്നു പുക ഉയരുന്നതായി എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗമാണ് പൈലറ്റിനെ അറിയിച്ചത്. ഗിയറിലുണ്ടായ തകരാര്‍മൂലമാണു തീ ഉയര്‍ന്നതെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതേക്കുറിച്ചു വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി.


മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍നിന്ന് 182 യാത്രക്കാരുമായി കാഠ്മണ്ഡുവിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലും സമാനമായ രീതിയില്‍ തീ കണ്െടത്തിയിരുന്നു. അന്നു ബ്രേക്ക് തകരാര്‍മൂലമാണു തീയുണ്ടായതെന്നായിരുന്നു കണ്െട ത്തല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.