എഫ്സിഐയും പൊളിച്ചുപണിയാന്‍ തീരുമാനം
Friday, August 22, 2014 12:18 AM IST
ന്യൂഡല്‍ഹി: പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ പൊളിച്ചു പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ പാഴാവുന്നതും വിലക്കയറ്റവും തടയാന്‍ വേണ്ട മാര്‍ഗങ്ങള്‍ കണ്ടത്തുെകയാണ് ആദ്യ നടപടി. ഇതിനായി മുന്‍ കേന്ദ്രഭക്ഷമന്ത്രി ശാന്തകുമാറിന്റെ നേതൃത്വത്തില്‍ പഠന സമിതിയെ നിയോഗിച്ചു.


മൂന്നുമാസത്തിനകം സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. പുനസംഘടനക്കും വിഭജനത്തിനും അനുയോജ്യമായ മാതൃകകള്‍,ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍, കുറഞ്ഞ താങ്ങുവില, കാര്യക്ഷമമായ പൊതുവിതരണം എന്നിവയാണ് പഠനവിധേയമാക്കുക. സര്‍ക്കാര്‍ ചുമതലയേറ്റയുടന്‍ ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ എഫ്സിഐ ഉന്നതരുടെ യോഗം വിളിച്ചു പുനക്രമീകരണത്തിനുള്ള ആലോചനകള്‍ ക്ഷണിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.