യു.ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു
യു.ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു
Saturday, August 23, 2014 12:12 AM IST
ബാംഗളൂര്‍: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും ജ്ഞാനപീഠം ജേതാവുമായ മുതിര്‍ന്ന കന്നഡ സാഹിത്യകാരന്‍ ഡോ.യു.ആര്‍. അനന്തമൂര്‍ത്തി (82) അന്തരിച്ചു. വൃക്കരോഗ ത്തെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആറരയോടെ ബാംഗളൂരിലെ മണിപ്പാല്‍ ആശുപത്രിയിലായിരു ന്നു അന്ത്യം.

മരണസമയത്തു ഭാര്യ എസ്തേറും മക്കളായ ശരത്തും അനുരാധയും ഒപ്പമുണ്ടായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഡയാലിസിസിനു വിധേയനായിരുന്നു. കടുത്ത പനിയും ശ്വാസകോശത്തിലെ അണുബാധയും മൂലം പത്തുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛാ സം നിലനിര്‍ത്തിയിരുന്നത്. ഹൃദ യാഘാതത്തെത്തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനും അധ്യാപകനും ചിന്തകനുമായ ഡോ.അനന്തമൂര്‍ത്തിയുടെ അന്ത്യം.

കേരളവുമായി അടുത്ത സൌഹൃദം പുലര്‍ത്തിയിരുന്ന ഡോ.യു.ആര്‍. അനന്തമൂര്‍ത്തി സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെക്കുറിച്ച് ആഴത്തില്‍ പഠിച്ച് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലൂടെയും ശ്രദ്ധേയനായിരുന്നു. കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ തീര്‍ഥഹള്ളിയി ല്‍ ഉഡുപ്പി രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21നായിരുന്നു അനന്തമൂര്‍ത്തിയുടെ ജനനം.


ദരിദ്രകുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള സമര്‍ഥനായ ആ ബാലന്‍ ഗ്രാമത്തിലെ സംസ്കൃത സ്കൂ ളിലാണ് വിദ്യാഭ്യാസത്തിനു ഹരി ശ്രീ കുറിച്ചത്. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നു മികച്ചരീതിയില്‍ ബിരുദം നേടിയ അനന്തമൂര്‍ത്തി ഇംഗ്ളണ്ടിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ നിന്നു ഡോക്ടറല്‍ ബിരുദവും സ്വന്തമാക്കി.

1970ല്‍ മൈസൂര്‍ സര്‍വകലാശാലയിലെ ഇംഗ്ളീഷ് അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. അപ്പോഴേക്കും എഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. 1987ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈ സ് ചാന്‍സലറായി ചുമതലയേറ്റു. 91 ല്‍ സ്ഥാന മൊഴിഞ്ഞു.

നരേന്ദ്ര മോദി അധികാരത്തിലെ ത്തിയാല്‍ രാജ്യംവിടുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാല ത്തു വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, വൈകാരിക പ്രതികരണം മാത്രമായിരുന്നു അതെന്ന് അദ്ദേഹം വിശദീകരിച്ചു. അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.