ഇറോം ശര്‍മിള വീണ്ടും അറസ്റില്‍
ഇറോം ശര്‍മിള വീണ്ടും അറസ്റില്‍
Saturday, August 23, 2014 12:13 AM IST
ഇംഫാല്‍: മണിപ്പൂരിലെ പ്രത്യേക സൈനിക നിയമത്തിനെതിരേ വര്‍ഷങ്ങളായി സമരംചെയ്യുന്ന ഇറോം ശര്‍മിളയെ വീണ്ടും അറസ്റ് ചെയ്തു. തടങ്കലില്‍നിന്നു കഴിഞ്ഞദിവസം മോചിതയായ ഇറോം ശര്‍മിളയെ പോലീസ് ബലമായി ഇംഫാലിലെ ജവര്‍ഹാല്‍ നെഹ്റു ആശുപത്രിയി ല്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച ഇംഫാല്‍ കോടതിയുടെ വിധിയെത്തുടര്‍ന്ന് ഇറോം ശര്‍മിളയെ മോചിപ്പിച്ചിരുന്നു. എന്നാല്‍ സമരം തുടരുകയാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണു നടപടി. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷമായി നിരാഹാരസമരം നടത്തുകയാണ് ഇറോം ശര്‍മിള.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.