വിഴിഞ്ഞം: അപ്പീല്‍ ഹര്‍ജികള്‍ അടുത്ത മാസം പരിഗണിക്കും
വിഴിഞ്ഞം: അപ്പീല്‍ ഹര്‍ജികള്‍  അടുത്ത മാസം പരിഗണിക്കും
Saturday, August 23, 2014 12:15 AM IST
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഹരിത ബെഞ്ച് അടുത്ത മാസം അഞ്ചിനു പരിഗണിക്കും കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും തുറമുഖ കമ്പനിയും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. ജസ്റീസ് ജെ.എസ.് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാകും കേസ് പരിഗണിക്കുക. വിഴിഞ്ഞം പദ്ധതിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതിനെതിരേയും ഇതിനായി തീരദേശ സംരക്ഷണ ചട്ടത്തില്‍ ഇളവു നല്‍കിയതിനെതിരേയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ അധികാരമുണ്െടന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണു സംസ്ഥാന സര്‍ക്കാരും തുറമുഖ കമ്പനിയും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.