ഫൈവ് സ്റാര്‍ ഹോട്ടലുകളില്‍ മദ്യം നിര്‍ബന്ധമല്ലെന്നു കേന്ദ്രസര്‍ക്കാര്‍
ഫൈവ് സ്റാര്‍ ഹോട്ടലുകളില്‍ മദ്യം നിര്‍ബന്ധമല്ലെന്നു കേന്ദ്രസര്‍ക്കാര്‍
Saturday, August 23, 2014 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മദ്യം വിളമ്പണമെന്നു കര്‍ശനനിര്‍ദേശമില്ലാതെ സ്റാര്‍ ഹോട്ടലുകളെ തരം തിരിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍. മദ്യവിതരണത്തിനുള്ള സൌകര്യമൊരുക്കണമെന്ന നിബന്ധനകളില്ലാതെ ഫോര്‍ സ്റാര്‍-ഫൈവ് സ്റാര്‍ ഹോട്ടലുകളെ നോണ്‍ ഹെറിറ്റേജ് വിഭാഗത്തിലും ക്ളാസിക് ഹോട്ടലുകളെ ഹെറിറ്റേജ് വിഭാഗത്തിലും തരംതിരിക്കാനാണു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. ടൂറിസം മന്ത്രിമാരുടെ ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി ശ്രീപാദ് നായിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നിര്‍ദേശമനുസരിച്ചു ഫൈവ് സ്റാര്‍, ഫോര്‍സ്റാര്‍, ക്ളാസിക് ഹെറിറ്റേജ് ഹോട്ടലുകളെ മദ്യവിതരണമുള്ളവയും മദ്യവിതരണമില്ലാത്തവയുമെന്നും തരം തിരിക്കാം. എല്ലാ ക്ളാസിഫൈഡ് ഹോട്ടലുകളും അവരുടെ ക്ളാസിഫിക്കേഷന്‍ നിലവാരം വെബ്സൈറ്റിന്റെ മുഖ്യപേജിലും പ്രചാരണ പരസ്യങ്ങളിലും വ്യക്തമായി രേഖപ്പെടുത്തണം ചുരുക്കെഴുത്തുകള്‍ക്കു പകരം ഇവപൂര്‍ണരൂപത്തില്‍ വ്യക്തമാക്കണമെന്നും മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.


ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സിനും അനുമതിക്കും വിവിധ തദ്ദേശ സ്ഥാപനങ്ങളെയും സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഇനി സമീപിക്കേണ്ടതില്ല. ഇതിനു പുറമേ, ഭൂവിനിയോഗ സര്‍ട്ടിഫിക്കറ്റ്, കെട്ടിടനിര്‍മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്, തീരദേശ നിയന്ത്രണാനുമതി, വനം, പാരിസ്ഥിതികാനുമതി, മലിനീകരണ സംബന്ധമായ അനുമതി, പോലീസ് അനുമതി, അഗ്നിശമന സുരക്ഷാനുമതി, എയര്‍പോര്‍ട്ട് അധികൃതരുടെ അനുമതി, ആരോഗ്യ-ശുചിത്വാനുമതി എന്നിവയുടെ നടപടിക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്.

എന്നാല്‍, അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കുകയോ തദ്ദേശ-സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിബന്ധനകള്‍ അനുസരിക്കാത്ത ഹോട്ടലുകള്‍ക്കെതിരായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നടപടികള്‍ സ്വീകരിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.