അതിര്‍ത്തിയിലേത് 1971നു ശേഷമുള്ള ഏറ്റവും വലിയ വെടിവയ്പ്
Wednesday, August 27, 2014 12:45 AM IST
ജമ്മു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 1971-ലെ യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെടിവയ്പാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അതിര്‍ത്തിരക്ഷാസേന (ബിഎസ്എഫ്) ഡയറക്ടര്‍ ജനറല്‍ ഡി.കെ.പാഠക്. കഴിഞ്ഞ 45 ദിവസമായി വെടിവയ്പ് തുടരുകയാണ്.സംഭവവികാസങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ ചൊവ്വാഴ്ച പതിവുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രതിഷേധമറിയിച്ചത്.

ഓരോ മേഖലയിലും സേനാ കമാന്‍ഡര്‍മാരുടെ യോഗം ചേര്‍ന്ന് സംഘര്‍ഷം ലഘൂകരിക്കാമെന്നു ചര്‍ച്ചയില്‍ ധാരണയായി. പക്ഷേ യോഗതീയതി തീരുമാനിച്ചില്ല. ജൂലൈ 17-നു ശേഷം നിരന്തരം വെടിവയ്പ് ഉണ്ട്. കൈവശരേഖയില്‍ 95 തവണയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 25 തവണയും വെടിനിര്‍ത്തല്‍ ലംഘിച്ചു. കമാന്‍ഡര്‍മാരുടെ യോഗം വിളിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും പാക്കിസ്ഥാന്‍ വഴങ്ങിയില്ലെന്നു പാഠക് പറഞ്ഞു.


അതിര്‍ത്തി മേഖലയിലേക്കു പാക്കിസ്ഥാന്‍ കരസേനയും ടാങ്കുകളും നീങ്ങുന്നതായി പാക് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്െടന്നു ബിഎസ്എഫ് മേധാവി പറഞ്ഞു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കൂടിയതിനാല്‍ രാജസ്ഥാനിലെ അതിര്‍ത്തിമേഖലകളില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.