മംഗള്‍യാന്‍: ദ്രവ ഇന്ധന എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ തയാറെടുപ്പുകള്‍
Wednesday, August 27, 2014 12:41 AM IST
ചെന്നൈ: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൌത്യമായ മംഗള്‍യാന്‍ ലക്ഷ്യത്തിലേക്കു വിജയകരമായി മുന്നേറുന്നതിനിടെ, ശ്രമകരമായൊരു ദൌത്യത്തിന് ഐഎസ്ആര്‍ഒ ശാസ്ത്രസംഘം തയാറെടുക്കുന്നു.

ഉപഗ്രഹത്തിലെ ദ്രവ ഇന്ധന എന്‍ജിന്‍ 297 ദിവസത്തിനുശേഷം വീണ്ടും പ്രവര്‍ത്തിപ്പിക്കുകയെന്ന വെല്ലുവിളിയാണിത്.പത്തുമാസമായി സുഷുപ്തിയിലാണു ദ്രവ ഇന്ധന എന്‍ജിന്‍.

ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ ഓര്‍ബിറ്ററിനെ എത്തിക്കുന്നതിനാണ് 2013 ഡിസംബര്‍ ഒന്നിനാണ് എന്‍ജിന്‍ ഏറ്റവുമൊടുവില്‍ പ്രവര്‍ത്തിപ്പിച്ചത്.


2013 നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി 25 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച മംഗള്‍യാന്‍ ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 18.9 കോടി കിലോമീറ്റര്‍ സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.