പീഡനം: വനിതാ ജഡ്ജി സുപ്രീംകോടതിയില്‍
പീഡനം: വനിതാ ജഡ്ജി സുപ്രീംകോടതിയില്‍
Wednesday, August 27, 2014 12:42 AM IST
ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നല്‍കിയ വനിതാ ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. തന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ആഭ്യന്തരതലത്തില്‍ രൂപീകരിച്ച അന്വേഷണ സമിതിക്കെതിരേയാണ് ഗ്വാളിയറിലെ വനിതാ ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചത്. ലൈംഗിക പീഡനത്തെത്തുടര്‍ന്നു രാജിവച്ച അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി പദവി തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റീസ് എസ്.കെ. ഗാംഗ്ലെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗ്വാളിയറിലെ വനിതാ ജഡ്ജിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഹൈക്കോടതി ഒരു ആഭ്യന്തര സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, ആഭ്യന്തര സമിതിയുടെ അന്വേഷണം വസ്തുനിഷ്ഠമാവില്ലെന്നും ഹൈക്കോടതിയിലെ രണ്ടു ചീഫ് ജസ്റീസുമാരെയും ഒരു ജഡ്ജിയെയും ഉള്‍പ്പെടുത്തി ബാഹ്യതല സമിതിക്കു രൂപം നല്‍കണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.