സൈക്കിളിംഗിനെ പ്രോത്സാഹിപ്പിച്ച് ആരോഗ്യമന്ത്രാലയം
Thursday, August 28, 2014 12:09 AM IST
ന്യൂഡല്‍ഹി: ആരോഗ്യമായ ജീവിത ശൈലിക്കായി സൈക്കിളിംഗിനെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു.

ഇതിനായി രാജ്യത്തൊട്ടാകെ സൈക്കിളിംഗ് ട്രാക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രാലയം കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. റോഡുകള്‍ക്കു സമീപം സൈക്കിളുകളില്‍ പൊതുജനങ്ങള്‍ക്കു സവാരി നടത്തുവാന്‍ സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കണമെന്ന് കേന്ദ്ര ഉപരിതല-നഗരവികസന മന്ത്രിമാരോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.


എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പെഡലിംഗ് ടുവേര്‍ഡ്സ് എ ഗ്രീനര്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ട് പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക അധ്വാനം കുറയുന്നതാണ് 45 ശതമാനം അസുഖത്തിനു കാരണം. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം എന്നിവ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ വ്യായാമത്തിനു കഴിയുമെന്നും ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.